വയനാട് പുനരധിവാസത്തിന് സര്‍ക്കാര്‍ രണ്ടു ടൗണ്‍ഷിപ്പ് നിര്‍മ്മിക്കും

wayanad
wayanad

വയനാട് പുനരധിവാസത്തിന് സര്‍ക്കാര്‍ രണ്ടു ടൗണ്‍ഷിപ്പ് നിര്‍മ്മിക്കും. ഇതിനായി സര്‍ക്കാര്‍ രണ്ട് സ്ഥലങ്ങള്‍ കണ്ടെത്തി. മേപ്പാടി പഞ്ചായത്തിലും കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലുമായാണ് സ്ഥലം കണ്ടെത്തിയത്. 

മേപ്പാടി പഞ്ചായത്തില്‍ നെടുമ്പോല എസ്റ്റേറ്റിലും കല്പറ്റ മുനിസിപ്പാലിറ്റിയില്‍ എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലുമാണ് ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുക. ചീഫ് സെക്രട്ടറി സ്ഥലം പരിശോധനാ നടപടികള്‍ക്ക് നിര്‍ദേശം നല്‍കി.

അതേസമയം വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന്റെ ഭാഗമായി 1000 സ്‌ക്വയര്‍ഫീറ്റില്‍ ഒറ്റനില വീടാണ് നിര്‍മ്മിച്ചു നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭാവിയില്‍ രണ്ടാമത്തെ നിലകൂടിക്കെട്ടാന്‍ സൗകര്യമുള്ള രീതിയിലാകും അടിത്തറ പണിയുക. വീടുകള്‍ ഒരേ രീതിയിലാകും നിര്‍മ്മിക്കുകയെന്നും ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.വിലങ്ങാടിലെ ദുരന്തബാധിതര്‍ക്കും പുനരധിവാസം ഉറപ്പാക്കും.

Tags