ദില്ലി സന്ദര്‍ശനം കഴിഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് കേരളത്തില്‍ തിരിച്ചെത്തും

arif mohammad khan governor


ദില്ലി: ദില്ലി സന്ദര്‍ശനം കഴിഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് കേരളത്തില്‍ തിരിച്ചെത്തും. ഇടതുമുന്നണിയുടെ രാജ്ഭവന്‍ മാര്‍ച്ചിന് ശേഷം ആദ്യമായാണ് ഗവര്‍ണര്‍ സംസ്ഥാനത്ത് തിരിച്ചെത്തുന്നത്. കുഫോസ് വിസിക്കും പ്രിയാ വര്‍ഗീസിനും എതിരായ കോടതി വിധികളുടെ പശ്ചാത്തലത്തില്‍ ആരിഫ് മുഹമ്മദ് ഖാന്റെ അടുത്ത് നീക്കം എന്തായിരിക്കും എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.

പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായി ഗവര്‍ണര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇനി താന്‍ ഏറ്റെടുക്കുന്ന വിഷയം മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം ആണെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. 


സര്‍ക്കാര്‍ അയച്ച ഓര്‍ഡിനന്‍സുകള്‍ ഇനിയും ഒപ്പിടാതെ രാജ് ഭവനില്‍ കെട്ടികിടക്കുകയാണ്. ഇന്ന് കേരളത്തില്‍ എത്തുന്ന ആരിഫ് മുഹമ്മദ് ഖാന്‍ 26ന് ഗോവയിലേക്ക് പോകും. ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ളയുടെ ഗോവ സന്പൂര്‍ണ യാത്രയുടെ സമാപന ചടങ്ങില്‍ പങ്കെടുക്കും.

Share this story