'സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ കാവിവത്കരണം നടപ്പാക്കുള്ള ഗവർണറുടെ നീക്കങ്ങള്‍ വച്ചുപൊറുപ്പിക്കില്ല' : എം.വി ഗോവിന്ദന്‍

'Jamaat-e-Islami and SDPI behind Palakkad Rahul's victory': MV Govindan
'Jamaat-e-Islami and SDPI behind Palakkad Rahul's victory': MV Govindan

തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ കാവിവത്കരണം നടപ്പാക്കുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഹൈക്കോടതി വിധി ഉള്‍പ്പെടെ ലംഘിച്ച് എല്ലാ സീമകളും കടന്നാണ് ഗവര്‍ണര്‍ നടപടികള്‍ സ്വീകരിക്കുന്നത്.

സാങ്കേതിക സര്‍വകലാശാലയിലെ താല്‍ക്കാലിക വിസിയെ നിയമിക്കേണ്ടത് സര്‍ക്കാര്‍ പട്ടികയില്‍ നിന്നാകണമെന്ന ഹൈക്കോടതി വിധി വന്ന് 24 മണിക്കൂര്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പ് ഗവര്‍ണര്‍ തന്നിഷ്ടപ്രകാരം നിയമനം നടത്തിയത് ഗൗരവകരമാണ്.

നിയമവിരുദ്ധ കാര്യങ്ങള്‍ ചെയ്ത് സര്‍വകലാശാലകളെ താറുമാറാക്കുന്നു. ഗവര്‍ണര്‍ക്കെതിരെ പ്രത്യക്ഷ സമരത്തിന് സിപിഎം നേതൃത്വം നല്‍കും. സര്‍വകലാശാലകളില്‍ തുടങ്ങി പൊതു സമൂഹത്തില്‍ വരെ ഗവര്‍ണറുടെ ചെയ്തികള്‍ തുറന്ന് കാണിക്കും വിധം ആശയ പ്രചാരണത്തിന് രൂപം നല്‍കുമെന്നും എം. വി ഗോവിന്ദന്‍ പറഞ്ഞു. ഗവര്‍ണര്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കാവിവത്കരണം നടത്തുകയാണ്.

 ഗോള്‍വാള്‍ക്കറുടെ ചിത്രത്തില്‍ നമസ്‌കരിച്ച് ചുമതല ഏറ്റെടുത്ത വിസി അതിന് ഉദാഹരണമാണ്. കാവി വത്കരണത്തിനെതിരെ വിദ്യാര്‍ത്ഥികളെ അണിനിരത്തും. ഗവര്‍ണറുടെ നടപടിയില്‍ യുഡിഎഫ് നിലപാട് എന്താണെന്നും ഗോവിന്ദന്‍ ചോദിച്ചു.

Tags