ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ഷാളിൽ തീപിടിച്ചു

governer
governer

ഷാളിന് തീപടർന്നത് ഒപ്പമുണ്ടായിരുന്നവരുടെ ശ്രദ്ധയിൽപ്പെട്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥർ തീയണയ്‌ക്കുകയായിരുന്നു. ഗവർണർക്ക് പരിക്കുകളൊന്നും ഉണ്ടായിട്ടില്ല.

പാലക്കാട് : ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ഷാളിൽ തീപടർന്നു. പാലക്കാട് അകത്തേത്തറ ശബരി ആശ്രമത്തിൽ പുഷ്പാർച്ചന നടത്തുന്നതിനിടെയാണ് സംഭവം. ഷാളിന് തീപടർന്നത് ഒപ്പമുണ്ടായിരുന്നവരുടെ ശ്രദ്ധയിൽപ്പെട്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥർ തീയണയ്‌ക്കുകയായിരുന്നു. ഗവർണർക്ക് പരിക്കുകളൊന്നും ഉണ്ടായിട്ടില്ല.

മഹാത്മാ ഗാന്ധിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നതിനിടെ സമീപത്ത് കത്തിച്ചുവച്ച വിളക്കിൽ നിന്നും ഷാളിലേക്ക് തീ പടരുകയായിരുന്നു. അടുത്തുണ്ടായിരുന്നവർ ഉടൻ തന്നെ ഷാൾ എടുത്ത് മാറ്റുകയായിരുന്നു.

Tags