28 കോ​ടി​യോ​ളം രൂ​പ കു​ടി​ശ്ശി​ക ; ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ പൊ​ലീ​സ് വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ ഒ​രു സ​ർ​ക്കാ​ർ വാ​ഹ​ന​ത്തി​നും ഇ​ന്ധ​നം ക​ടം ന​ൽ​കി​ല്ലെന്ന് സ്വ​കാ​ര്യ പ​മ്പു​ട​മ​ക​ൾ

google news
petrol

കോ​ട്ട​യം: 28 കോ​ടി​യോ​ളം രൂ​പ കു​ടി​ശ്ശി​ക​യാ​യ​തോ​ടെ പൊ​ലീ​സ്​ വാ​ഹ​ന​ങ്ങ​ൾ​ക്ക്​ ഇ​ന്ധ​നം ന​ൽ​കി​ല്ലെ​ന്ന നി​ല​പാ​ടി​ൽ പ​മ്പു​ട​മ​ക​ൾ. ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ പൊ​ലീ​സ് വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ ഒ​രു സ​ർ​ക്കാ​ർ വാ​ഹ​ന​ത്തി​നും ഇ​ന്ധ​നം ക​ടം ന​ൽ​കി​ല്ലെ​ന്നാ​ണ്​ സ്വ​കാ​ര്യ പ​മ്പു​ട​മ​ക​ൾ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണം, ഉ​ത്സ​വ​ങ്ങ​ൾ, ആ​ഘോ​ഷ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം സ​ജീ​വ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പൊ​ലീ​സ്​ വ​കു​പ്പി​ന്​ ഇ​ന്ധ​ന​ദൗ​ർ​ല​ഭ്യം വ​ൻ പ്ര​തി​സ​ന്ധി​യാ​കു​ന്ന​ത്. സ​ർ​ക്കാ​റി​ന്‍റെ സാ​മ്പ​ത്തി​ക ഞെ​രു​ക്ക​മാ​ണ്​​ പ​ണം ല​ഭി​ക്കാ​ത്ത​തി​ന്​ കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം എ​സ്.​എ.​പി ക്യാ​മ്പി​ലെ പൊ​ലീ​സ് പ​മ്പി​ല്‍ ഇ​നി ഒ​രാ​ഴ്ച​ത്തേ​ക്കു​ള്ള ഇ​ന്ധ​നം മാ​ത്ര​മാ​ണു​ള്ള​ത്. എ​ക്​​സൈ​സ്​ വ​കു​പ്പി​ന്‍റെ അ​വ​സ്ഥ​യും ഭി​ന്ന​മ​ല്ല.

ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷാ​വ​സാ​ന​വും പൊ​ലീ​സ് വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ന്ധ​നം കി​ട്ടാ​ത്ത സ്ഥി​തി​യു​ണ്ടാ​യി. ഇ​ക്കാ​ര്യം അ​ന്ന്​ ‘മാ​ധ്യ​മം’ റി​പ്പോ​ർ​ട്ട്​ ചെ​യ്തി​രു​ന്നു. ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം​പോ​ലും പ്ര​തി​സ​ന്ധി​യി​ൽ നി​ൽ​ക്കു​മ്പോ​ള്‍ ഇ​ന്ധ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഉ​ട​ൻ ധ​ന​വ​കു​പ്പ് ക​നി​യാ​ൻ സാ​ധ്യ​ത കു​റ​വാ​ണെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.
 

Tags