കെ.എസ്​.ഇ.ബിക്ക് 767.715 കോടി ​കൈമാറി സർക്കാർ

google news
kseb

തി​രു​വ​ന​ന്ത​പു​രം: ഉ​യ​ർ​ന്ന വി​ല​യ്​​ക്ക്​ വൈ​ദ്യു​തി വാ​ങ്ങു​ന്ന കെ.​എ​സ്.​ഇ.​ബി​ക്ക്​ ആ​ശ്വാ​സ​മാ​യി ​സ​ർ​ക്കാ​റി​ന്‍റെ 767.715 കോ​ടി രൂപം ധ​ന​സ​ഹാ​യം. 2022-23 വ​ർ​ഷ​ത്തെ ന​ഷ്​​ട​ത്തി​ന്‍റെ 75 ശ​ത​മാ​നം തു​ക​യാ​ണി​ത്. ഊ​ർ​ജ മേ​ഖ​ല​യി​ലെ പ​രി​ഷ്‌​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി കേ​ന്ദ്രം 4866 കോ​ടി​ രൂപയു​ടെ വാ​യ്പ​ക്ക്​ സം​സ്ഥാ​ന​ത്തി​​ന്​ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ 767.715 കോ​ടി കൈ​മാ​റി​യ​ത്. പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​തോ​ടെ 500 കോ​ടി ക​ട​മെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ കെ.​എ​സ്.​ഇ.​ബി​ക്ക്​ അ​നു​മ​തി ന​ൽ​കി​യെ​ങ്കി​ലും തു​ക ല​ഭ്യ​മാ​ക്കാ​നാ​യി​ല്ല. ​ വി​വി​ധ വ​കു​പ്പു​ക​ളു​ടെ വൈ​ദ്യു​തി ചാ​ർ​ജ്​ കു​ടി​ശ്ശി​ക ഇ​ന​ത്തി​ൽ കി​ട്ടാ​നു​ള്ള​ത​ട​ക്കം കൂ​ടു​ത​ൽ പ​ണം നേ​ടി​യെ​ടു​ക്കാ​നു​ള്ള സാ​ധ്യ​ത തേ​ടു​ക​യാ​ണ്​ കെ.​എ​സ്.​ഇ.​ബി.

വേ​ന​ൽ​ച്ചൂ​ട്​ ഉ​യ​ർ​ന്നു​ത​ന്നെ നി​ൽ​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പ്​ ആ​​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്നു. വൈ​കു​ന്നേ​ര​ത്തെ ഉ​പ​ഭോ​ഗം നേ​രി​ടാ​ൻ ഉ​യ​ർ​ന്ന വി​ല​യ്​​ക്ക്​ ​ പ​വ​ർ എ​ക്സ്​​​ചേ​ഞ്ചി​ൽ​നി​ന്ന്​ അ​ധി​ക വൈ​ദ്യു​തി വാ​ങ്ങു​ന്ന​ത്​ വ​ലി​യ സാ​മ്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​ക്കു​ന്നു.

ദി​വ​സ​വും 15 കോ​ടി​യി​ല​ധി​കം രൂ​പ അ​ധി​കം ചെ​ല​വി​ടേ​ണ്ടി വ​രു​ന്നു​ണ്ട്. ആ​വ​ശ്യ​ക​ത പ​രി​ധി​ക്ക​പ്പു​റം ഉ​യ​ർ​ന്ന​ത്​ പ്ര​സ​ര​ണ വി​ത​ര​ണ ശൃം​ഖ​ല​ക​ളെ ബാ​ധി​ച്ചി​ട്ടു​ണ്ട്. വോ​ൾ​ട്ടേ​ജ് കു​റ​വ് അ​നു​ഭ​വ​പ്പെ​ടു​ന്ന ഇ​ട​ങ്ങ​ളി​ൽ ശൃം​ഖ​ല പു​നഃ​ക്ര​മീ​ക​ര​ണ​ത്തി​ലൂ​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​ണ് ശ്ര​മം. വൈ​കീ​ട്ട്​ ആ​റി​നും 11നു​മി​ട​യി​ൽ ഉ​പ​യോ​ഗം പ​ര​മാ​വ​ധി കു​റ​ക്ക​ണ​മെ​ന്ന്​ ഉ​പ​​ഭോ​ക്താ​ക്ക​ളോ​ട്​ ആ​വ​ർ​ത്തി​ച്ച് അ​ഭ്യ​ർ​ഥി​ക്കു​ക​യാ​ണ്​ കെ.​എ​സ്.​ഇ.​ബി. ​

Tags