പ്ലസ്‍ വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ ജം​ബോ ബാ​ച്ചുകളുമായി സർക്കാർ

google news
students

തി​രു​വ​ന​ന്ത​പു​രം: പ്ലസ്‍ വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ ജം​ബോ ബാ​ച്ചുകളുമായി  സർക്കാർ. ഏ​ഴ്​ ജി​ല്ല​ക​ളി​ലെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ക​ളി​ൽ കു​ട്ടി​ക​ളെ കു​ത്തി​നി​റ​ച്ചു​ള്ള ‘ജം​ബോ ബാ​ച്ചു’​ക​ൾ അനുവദിച്ചാണ് ഒ​രു​വ​ർ​ഷം നീ​ളു​ന്ന സ്​​പെ​ഷ​ൽ ഡ്രൈ​വ്​ ന​ട​ത്തു​ന്ന​ത്​.

പാ​ല​ക്കാ​ട്​ മു​ത​ൽ കാ​സ​ർ​കോ​ട്​ വ​രെ ആ​റ്​ ജി​ല്ല​ക​ളി​ലും തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലു​മാ​ണ് 65 കു​ട്ടി​ക​ൾ​ക്ക്​ വ​രെ പ്ര​വേ​ശ​നം ന​ൽ​കു​ന്ന​ത്. സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലെ ബാ​ച്ചു​ക​ളി​ൽ 30 ശ​ത​മാ​നം സീ​റ്റും​ (15 സീ​റ്റ്) എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളി​ൽ 20 ശ​ത​മാ​നം സീ​റ്റും (10​ സീ​റ്റ്) വ​ർ​ധി​പ്പി​ക്കു​ന്ന ‘ചെ​പ്പ​ടി വി​ദ്യ’​യാ​ണ്​ ഇ​ത്ത​വ​ണ​യും. സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ 30 ശ​ത​മാ​നം സീ​റ്റ്​ വ​ർ​ധി​പ്പി​ക്കു​ന്ന​തോ​ടെ 50 കു​ട്ടി​ക​ൾ പ​ഠി​ക്കേ​ണ്ട ബാ​ച്ചു​ക​ളി​ൽ 65 പേ​രും എ​യ്​​ഡ​ഡി​ൽ 20 ശ​ത​മാ​നം സീ​റ്റ്​ വ​ർ​ധ​ന​വി​ലൂ​ടെ 60 കു​ട്ടി​ക​ളും പ​ഠി​ക്കേ​ണ്ടി​വ​രു​ന്നു. ഇ​തി​നു​പു​റ​മെ പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്ക്​ അ​ധി​ക സീ​റ്റ്​ കൂ​ടി അ​നു​വ​ദി​ക്കു​ന്ന​തോ​ടെ ബാ​ച്ചു​ക​ളി​ൽ 70 വ​രെ കു​ട്ടി​ക​ളാ​യി മാ​റു​ന്നു.

Tags