തളങ്കരയില്‍ വീട് കുത്തിത്തുറന്ന് ആറു പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ
arrested

കാസര്‍ഗോഡ്: തളങ്കര പള്ളിക്കാലില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് ആറു പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസിലെ ഒരാൾകൂടി പിടിയിൽ. മലപ്പുറം തിരൂരിലെ ഇരിങ്ങാടൂര്‍ സ്വദേശി പി.പി. അമീറലിയെയാണ് (35) എസ്ഐ വിഷ്ണുപ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മൂന്നാം പ്രതിയാണ് അമീറലി.

ജൂണ്‍ 25ന് രാത്രിയാണ് ശിഹാബ് തങ്ങളുടെ പൂട്ടിയിട്ട വീട് തുറന്ന് സ്വര്‍ണം കവർന്നത്. മോഷണ സംഘത്തില്‍പെട്ട മട്ടന്നൂര്‍ സ്വദേശി വിജേഷിനെ നാട്ടുകാര്‍ പിടികൂടിയിരുന്നു.മറ്റൊരു പ്രതിയായ കാസര്‍ഗോട്ടെ ലത്തീഫിനെ സുള്ള്യയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. അമീറലി പ്രതികളെ രക്ഷപ്പെടാനും മോഷണ മുതല്‍ വില്‍പന നടത്താനും സഹായിച്ച ആളാണെന്ന് പോലീസ് പറഞ്ഞു.
 

Share this story