കരിപ്പൂര്‍ വിമാനത്താവളം വഴി വീണ്ടും സ്വര്‍ണക്കടത്ത്: വടകര സ്വദേശി അറസ്റ്റില്‍

google news
arrest1

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വീണ്ടും സ്വര്‍ണം പിടികൂടി. കസ്റ്റംസിനെ വെട്ടിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. 54 ലക്ഷം രൂപ മൂല്യമുള്ള സ്വര്‍ണമാണ് പ്രതിയില്‍ നിന്നും പിടികൂടിയത്. സംഭവത്തില്‍ വടകര സ്വദേശി അനസിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന കര്‍ശനമാക്കിയത്. വിമാനത്താവളത്തിന് പുറത്തുവച്ചാണ് അനസിനെ പിടികൂടിയത്.

കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ അനസിന്റെ പക്കല്‍ നിന്നും 847 കിലോഗ്രാം സ്വര്‍ണമാണ് പോലീസ് പിടിച്ചെടുത്തത്. വളരെ വിദഗ്ധമായി സ്വര്‍ണം ക്യാപ്‌സൂള്‍ രൂപത്തിലാക്കിയ ശേഷമാണ് വിദേശത്ത് നിന്നും കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ചത്. സ്വര്‍ണം സ്വീകരിക്കാനായി വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന സഹല്‍ എന്ന ആളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്തവരികയാണെന്ന് പോലീസ് അറിയിച്ചു.

Tags