അൻവർ സ്വർണക്കടത്തുകാരുടെ വക്കാലത്തുകാരൻ : വി.കെ സനോജ്
Sep 28, 2024, 11:46 IST
കണ്ണൂർ:സ്വർണക്കടത്തുകാരുടെ വക്കാലത്ത് ഏറ്റെടുത്ത് സംസാരിക്കുന്ന ഒരാളായി അൻവർ മാറിയെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് മാധ്യമങ്ങളോട് പ്രതികരിച്ചു.അൻവർ വിഷയത്തിൽ പാർട്ടി സെക്രട്ടറി തന്നെ നിലപാട് വ്യക്തമാക്കിയെന്ന് വി കെ സനോജ് വ്യക്തമാക്കി.
സാധാരണ ഗതിയിൽ ഇങ്ങനെ പരസ്യ പ്രതികരണം നടത്താറില്ലെന്നും ഞാൻ തരുന്ന തെളിവുകൾ അടിസ്ഥാനമാക്കി ഇന്ന് തന്നെ നടപടിയെടുക്കണമെന്നാണ് അൻവർ ആവശ്യപ്പെടുന്നതെന്നും സനോജ് വ്യക്തമാക്കി. സ്വർണക്കടത്തുകാരുടെ വക്കാലത്ത് ഏറ്റെടുത്ത് സംസാരിക്കുന്ന ഒരാളായി അൻവർ മാറി.
ഇതൊന്നും ഇടതുപക്ഷ എംഎൽഎമാർക്ക് ഭൂഷണമല്ല,ഭീഷണിക്കും വിരട്ടലിനും മുന്നിൽ തളർന്നുപോകുന്ന ആളുകളല്ല മുഖ്യമന്ത്രിയും റിയാസുമെന്നും വി കെ സനോജ് പറഞ്ഞു.