സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു
gold rate

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 37000 രൂപയാണ്.ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയുടെ ഇടിവാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവിലയില്‍ കഴിഞ്ഞ ദിവസം ഇടിവുണ്ടായത്.

വെള്ളിയാഴ്ച 600 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്.മെയ് 12 ന് സ്വര്‍ണവില ഉയര്‍ന്നിരുന്നു. 360 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ സ്വര്‍ണ വില ഇടിയുകയായിരുന്നു.

Share this story