സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു; ഒറ്റയടിക്ക് കുറഞ്ഞത് 1520 രൂപ

gold rate

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഇടിവ്. ഒറ്റയടിക്ക് പവന് 1520 രൂപയാണ് കുറഞ്ഞത്. ഇതോടെ  ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,560 രൂപയായി. ഗ്രാമിന് 190 രൂപ കുറഞ്ഞ് 6570 ആയി. ഇന്നലെ സ്വർണ വില 240 രൂപ വര്‍ധിച്ച് വീണ്ടും 54,000 കടന്നിരുന്നു. ഗ്രാമിന് 30 രൂപയായിരുന്നു വര്‍ധിച്ചത്.

Tags