സ്വർണവിലയിൽ നേരിയ കുറവ്

google news
gold

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ഒരേ വിലയിൽ വ്യാപാരം നടന്ന സ്വർണ്ണവിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. 80 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഇതോടെ 53720 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണ്ണത്തിൻ്റെ വില. 6715 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്.

പവന് 240 രൂപയുടെ കുറവാണ് ശനിയാഴ്ചയുണ്ടായിരുന്നത്. വിലയിൽ മാറ്റമില്ലാത്തതിനാൽ 53800 രൂപ തന്നെയായിരുന്നു ഇന്നലെയും ഒരു പവൻ സ്വർണ്ണത്തിൻ്റെ വില.

വെള്ളിയാഴ്ച പവന് 54,000 കടന്നിരുന്നു. 680 രൂപയുടെ വർദ്ധനവാണ് അക്ഷയ തൃതീയ ദിവസം രാവിലെ ഒരു പവന്‍ സ്വര്‍ണത്തിനുണ്ടായത്. ഇതോടെ 53600 രൂപയിലെത്തിയിരുന്നു.
 

Tags