സ്വര്‍ണവില സർവകാല റെക്കോർഡില്‍

google news
gold rate kerala

കൊച്ചി: റെക്കോർഡ് തിരുത്തികുറിച്ച് സ്വര്‍ണ വില. പവന് 360 രൂപ കൂടി 48,640 രൂപയായി സ്വര്‍ണ വില ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് 6,080 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 45 രൂപയാണ് കൂടിയത്. കേരളത്തില്‍ ഇതുവരെയുള്ളതില്‍ എറ്റവും ഉയര്‍ന്ന വിലയിലാണ് ഇന്ന് വ്യാപാരം പുരോ​ഗമിക്കുന്നത്.

മാര്‍ച്ച് 5 ന് പവന് 560 രൂപ വര്‍ധിച്ച് 47,560 രൂപയില്‍ എത്തിയിരുന്നു. മാര്‍ച്ച് 9 ന് ഈ റെക്കോർഡ് വീണ്ടും തിരുത്തി സ്വർണവില വീണ്ടും ഉയർന്നു. പവന് 400 രൂപ വര്‍ധിച്ച് 48,600 രൂപയില്‍ എത്തി. വില കുറഞ്ഞിട്ട് സ്വർണം വാങ്ങാം എന്നു കരുതിയിരുന്നവരെയും വിവാഹ ആവശ്യത്തിനായി സ്വർണം വാങ്ങാനിരിക്കുന്നവരെയും വില വർദ്ധന ആശങ്കയില്‍ ആക്കുന്നുണ്ട്.

ഇനിയും വില വര്‍ധിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. വില വര്‍ധിച്ചതോടെ സ്വര്‍ണം വാങ്ങാന്‍ ആളുകള്‍ കുറഞ്ഞെങ്കിലും പഴയ സ്വര്‍ണ്ണം വില്‍ക്കാനെത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട് എന്നാണ് വ്യാപാരികള്‍ പറയുന്നത്.
 

Tags