സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു

google news
gold

കൊച്ചി: നാല് ദിവസത്തെ വില സ്ഥിരതക്ക് ശേഷം സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 200 കുറഞ്ഞ് 48,280 രൂപയിലെത്തി. ഗ്രാമിന് 25 രൂപ താഴ്ന്ന് 6,035 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 46,320 രൂപ മാർച്ച് ഒന്നിനും ഏറ്റവും കൂടിയ വിലയായ 48,600 രൂപ മാർച്ച് ഒമ്പതിനും രേഖപ്പെടുത്തിയിരുന്നു. തുടർന്ന് കൂടിയ വില മാർച്ച് 10, 11, 12 തീയതികളിൽ മാറ്റമില്ലാതെ തുടർന്നു.

മാർച്ച് 13ന് വില വീണ്ടും 48,280 രൂപയിലേക്ക് താഴുകയും 14ന് 48,480 രൂപയിലേക്ക് ഉയരുകയും ചെയ്തിരുന്നു.

Tags