നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വൻ സ്വര്‍ണ വേട്ട
uytrr

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വൻ സ്വര്‍ണ വേട്ട. അഞ്ച് യാത്രികരില്‍ നിന്നായി  നാലേകാല്‍ കിലോ സ്വര്‍ണം കസ്റ്റംസ് ഇന്ന് പിടിച്ചെടുത്തു. പിടിയിലായവരിൽ രണ്ട് ദമ്പതിമാരും ഒരു മലേഷ്യൻ പൗരയായ ഇന്ത്യൻ വംശജ്ഞയും ഉൾപ്പെടുന്നു. 

ദുബായില്‍ നിന്നുള്ള  എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയ തൃശ്ശൂര്‍ സ്വദേശി ഷാഹുല്‍ ഹമീദ്, ഭാര്യ ഷബ്ന ഷാഹുല്‍,  ക്വാലാലംപൂരില്‍ നിന്നുള്ള എയര്‍ ഏഷ്യ വിമാനത്തില്‍ എത്തിയ  തീര്‍ത്ഥ മലൈ തിരുപ്പിറന്തഗം, ഭാര്യ വെണ്ണില ചിന്നത്തമ്പി. ഈ ദമ്പതികളുടെ സുഹൃത്തും മലേഷ്യന്‍ പൗരയുമായ സരസ്വതി കൃഷ്ണസാമി എന്നിവരാണ് ഇന്ന് സ്വര്‍ണം കടത്താനുള്ള ശ്രമത്തിനിടെ കസ്റ്റംസിൻ്റെ പിടിയിലായത്. അഞ്ച് പേരിൽ നിന്നുമായി പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് ഒരു കോടി തൊണ്ണൂറ് ലക്ഷം രൂപ മൂല്യം വരുമെന്ന്  കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.

Share this story