പെൺകുട്ടിയെ വിവിധ ജില്ലകളിലെത്തിച്ച് പീഡിപ്പിച്ചു; കൊച്ചിയിൽ പിടിയിലായ ഏഴ് പേർ റിമാന്റിൽ

Kannur rape case turning point Girl's father accused in POCSO case
പ്രതികളെ പാലാരിവട്ടം, സെൻട്രൽ പൊലീസ് വിശദമായ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങും. 

കൊച്ചി : പോക്സോ കേസിൽ ഇരയായ പെൺകുട്ടിയെ വിവിധ ജില്ലകളിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ കൊച്ചിയിൽ ഏഴ് പേർ റിമാൻഡിൽ. മട്ടാഞ്ചേരി സ്വദേശി ജോഷി തോമസ്, ആലുവയിലെ കെ ബി സലാം, തൃശ്സൂർ കൃഷ്ണപുരം സ്വദേശികളായ  കെബി സലാം, അജിത് കുമാർ, ഉദംപേരൂർ സ്വദേശി ഗിരിജ, അച്ചു, നിഖിൽ ആന്‍ണി, ബിബിൻ മാത്യു എന്നിവരാണ് റിമാൻഡിലായത്. പ്രതികളെ പാലാരിവട്ടം, സെൻട്രൽ പൊലീസ് വിശദമായ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങും .

ഒറ്റപ്പാലത്തെ സംരക്ഷണ കേന്ദ്രത്തിൽ നിന്ന് കാണാതായ പെൺകുട്ടിയെയാണ് നഗരത്തിലെ വിവിധ ലോഡ്ജുകളിലെത്തിച്ച് പീഡിപ്പിച്ചത്. എറണാകുളം സെൻട്രൽ പൊലീസ് മൂന്ന് കേസുകളും പാലാരിവട്ടം പോലീസ് നാലു കേസുകളുമാണ് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രേഖപ്പെടുത്തിയത്. ഒറ്റപ്പാലം പാലപ്പുറം സ്റ്റേഷനിലാണ് പെൺകുട്ടിയെ കാണാതായെന്ന പരാതി ലഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ  പെൺകുട്ടിയെ തിരുവനന്തപുരത്ത് വെച്ച് കണ്ടെത്തുകയായിരുന്നു. കൗൺസിംഗ് നടത്തിയപ്പോഴാണ് വിവിധ ജില്ലകളിൽ നടന്ന പീഡന വിവരം പുറത്തറിഞ്ഞത്. എറണാകുളം കെ.എസ്ആർടിസി പരിസരത്തെ ലോഡ്ജിലടക്കം എത്തിച്ച് ലഹരി വസ്തുക്കൾ നൽകി പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് മൊഴി. 

Share this story