നടുറോഡില്‍ പെണ്‍കുട്ടിയെ ആക്രമിച്ചു, മാതാപിതാക്കള്‍ക്ക് നേരെ പെപ്പര്‍സ്‌പ്രേ; 3 പേര്‍ അറസ്റ്റില്‍

arrest

ചങ്ങനാശ്ശേരിയില്‍ നടുറോഡില്‍വെച്ച് പെണ്‍കുട്ടിയെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കോട്ടയം സ്വദേശികളായ അരുണ്‍ ദാസ് (25), ബിലാല്‍ മജീദ് (24), അഫ്‌സല്‍ സിയാദ് (22) എന്നിവരാണ് അറസ്റ്റിലായത്. 

ചങ്ങനാശ്ശേരി മുനിസിപ്പല്‍ ആര്‍ക്കേടിന് മുന്‍വശം റോഡില്‍വെച്ച് റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തേക്ക് മാതാപിതാക്കള്‍ക്കൊപ്പം നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെ പ്രതിയായ അരുണ്‍ ദാസ് കടന്നുപിടിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി 8.45നായിരുന്നു സംഭവം.

കുട്ടിയെ കടന്നുപിടിച്ചതിന് പിന്നാലെ ചോദ്യം ചെയ്ത മാതാപിതാക്കള്‍ക്കുനേരെ പ്രതികളില്‍ ഒരാളായ ബിലാല്‍ പെപ്പര്‍ സ്‌പ്രേ അടിക്കുകയും ചെയ്തു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ക്കുനേരെയും അഫ്‌സല്‍ സിയാദ് പെപ്പര്‍ സ്‌പ്രേ പ്രയോഗിക്കുകയും ചെയ്തു. പാരതിയെ തുടര്‍ന്ന് ചങ്ങനാശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Tags