ഗേറ്റ് 2024 ഫലം പ്രസിദ്ധീകരിച്ചു

google news
gate exam

ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനിയറിങ് (ഗേറ്റ് ) 2024 ഫലം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലമറിയാവുന്നതാണ്. മാര്‍ച്ച് 23 മുതല്‍ സ്‌കോര്‍ കാര്‍ഡുകള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാവും. കട്ട് ഓഫ് മാര്‍ക്കും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എന്റോള്‍മെന്റ് ഐഡി അഥവാ ഇമെയില്‍, പാസ്‌വേര്‍ഡ് ഉപയോഗിച്ച് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്‌. ഫലമറിയാന്‍: goaps.iisc.ac.in/login സന്ദര്‍ശിക്കാം


 

Tags