മാലിന്യമുക്തം നവകേരളം; അ​യ​ല്‍ക്കൂ​ട്ട​ങ്ങ​ളെ ഹ​രി​ത അ​യ​ല്‍ക്കൂ​ട്ട​ങ്ങ​ളാ​ക്കി ഉ​യ​ര്‍ത്തുന്നു

Garbage-free New Kerala
Garbage-free New Kerala

തി​രു​വ​ന​ന്ത​പു​രം: ‘മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം’ കാ​മ്പ​യി​ന്‍റെ ഭാഗമായി സമ്പൂര്‍ണ ഹരിത അയല്‍ക്കൂട്ടങ്ങളൊരുക്കാന്‍ കുടുംബശ്രീ.ര​ണ്ടാം​ഘ​ട്ട പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് കു​ടും​ബ​ശ്രീ​യു​ടെ കീ​ഴി​ലെ മൂ​ന്നു​ല​ക്ഷം അ​യ​ല്‍ക്കൂ​ട്ട​ങ്ങ​ളെ ഹ​രി​ത അ​യ​ല്‍ക്കൂ​ട്ട​ങ്ങ​ളാ​ക്കി ഉ​യ​ര്‍ത്താ​നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് തു​ട​ക്ക​മാ​യി. പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ​ര്‍വേ​യും ഗ്രേ​ഡി​ങ്ങും ന​ട​ത്തി അ​ടു​ത്ത ഫെ​ബ്രു​വ​രി 15ന് ​സ​മ്പൂ​ര്‍ണ ഹ​രി​ത അ​യ​ല്‍ക്കൂ​ട്ട പ്ര​ഖ്യാ​പ​ന​ത്തി​നാ​ണ് ല​ക്ഷ്യ​മി​ട്ടി​രി​ക്കു​ന്ന​ത്. അ​യ​ല്‍ക്കൂ​ട്ട​ങ്ങ​ളു​ടെ സ​ര്‍വേ ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന് ആ​രം​ഭി​ക്കും.

വാ​ര്‍ഡ്​ ത​ല​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​ത്ത നാ​ല്‍പ​തി​നാ​യി​ര​ത്തോ​ളം കു​ടും​ബ​ശ്രീ വ​ള​ന്‍റി​യ​ര്‍മാ​രാ​ണ് സ​ര്‍വേ ന​ട​ത്തു​ന്ന​ത്. മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം എ​ന്ന ല​ക്ഷ്യം സാ​ക്ഷാ​ത്​​ക​രി​ക്കാ​നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ത്തം വ​ഹി​ക്കു​ന്ന കു​ടും​ബ​ശ്രീ​യു​ടെ പു​തി​യ ചു​വ​ടു​വെ​പ്പാ​ണ് ഹ​രി​ത അ​യ​ല്‍ക്കൂ​ട്ട​ങ്ങ​ളു​ടെ രൂ​പ​വ​ത്​​ക​ര​ണം.

അ​യ​ല്‍ക്കൂ​ട്ട അം​ഗ​ങ്ങ​ളു​ടെ വീ​ടു​ക​ളി​ലെ മാ​ലി​ന്യ സം​സ്ക​ര​ണ രീ​തി​ക​ള്‍, നേ​രി​ട്ട് ന​ട​ത്തു​ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലെ ഹ​രി​ത​ച​ട്ടം പാ​ലി​ക്ക​ല്‍, അ​യ​ല്‍ക്കൂ​ട്ടം സ്ഥി​തി ചെ​യ്യു​ന്ന പ്ര​ദേ​ശ​ത്തെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​ത് ത​ട​യാ​ൻ ഏ​റ്റെ​ടു​ത്ത പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍, ശു​ചി​ത്വ​മു​ള്ള പാ​ത​യോ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​ൻ ഏ​റ്റെ​ടു​ത്ത പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി വി​വി​ധ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് സ​ര്‍വേ. ഇ​തോ​ടൊ​പ്പം എ.​ഡി.​എ​സ്, സി.​ഡി.​എ​സ്​ ത​ല ഗ്രേ​ഡി​ങ്ങും പൂ​ര്‍ത്തി​യാ​ക്കും.
 

Tags