കേരളത്തില്‍ നിന്നും തിരുനെല്‍വേലിയില്‍ മാലിന്യം തള്ളിയ സംഭവം ; വിഷയത്തില്‍ ജനുവരി പത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

high court
high court

തദ്ദേശ സ്വയംഭരണവകുപ്പ് സെക്രട്ടറിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്.

കേരളത്തില്‍ നിന്നും തിരുനെല്‍വേലിയില്‍ മാലിന്യം തള്ളിയ സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി. വിഷയത്തില്‍ ജനുവരി പത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശിച്ചു. തദ്ദേശ സ്വയംഭരണവകുപ്പ് സെക്രട്ടറിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. ജസ്റ്റിസുമാരായ ബെച്ചു കുര്യന്‍ തോമസ്, പി ഗോപിനാഥ് എന്നിവര്‍ പ്രത്യേക സിറ്റിങ് നടത്തിയാണ് വിഷയം പരിഗണിച്ചത്.

സംഭവത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലോറി ഉടമയായ ചെല്ലദുരെ കണ്ണൂര്‍ സ്വദേശി നിഥിന്‍ ജോര്‍ജ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം തിരുനെല്‍വേലി സുത്തമല്ലി സ്വദേശികളായ മായാണ്ടി, മനോഹര്‍ എന്നിവരെയും കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തിരുനെല്‍വേലിയിലേക്ക് മെഡിക്കല്‍ മാലിന്യമെത്തിച്ച ലോറിയും പൊലീസ് പിടികൂടിയിരുന്നു. സിസിടിവി കേന്ദ്രീകരിച്ചയായിരുന്നു അന്വേഷണം.
അറസ്റ്റിലായ കണ്ണൂര്‍ സ്വദേശി നിഥിന്‍ ജോര്‍ജ് മാലിന്യ കമ്പനിയിലെ സൂപ്പര്‍വൈസറാണ്. മീന്‍ വ്യാപാരിയായ മനോഹറും മായാണ്ടിയും കൂട്ടാളികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്ററിലെയും (ആര്‍സിസിസി) ഉള്ളൂര്‍ ക്രെഡന്‍സ് ആശുപത്രിയിലെയും മാലിന്യമാണ് പ്രതികള്‍ തിരുനെല്‍വേലിയില്‍ എത്തിച്ചത്. ഈ രണ്ട് ആശുപത്രികള്‍ക്കും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ആര്‍സിസിയിലെ മാലിന്യം നീക്കം ചെയ്യുന്നതിന് സണ്‍ ഏജ് കമ്പനിക്കാണു കരാര്‍. കേസില്‍ ഇതുവരെ അഞ്ചു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്.

Tags