ചെങ്ങന്നൂരില്‍ രാസലഹരി വില്‍പനയ്ക്കെത്തിയ സംഘം പിടിയില്‍

new
ചെറിയ പ്ലാസ്റ്റിക് സിബ് ലോക് കവറുകളില്‍ ആക്കിയാണ് ഇവര്‍ എംഡിഎംഎ വില്‍പനയ്ക്ക്

കോട്ടയം: ചെങ്ങന്നൂരില്‍ രാസലഹരി വില്‍പനയ്ക്കെത്തിയ സംഘത്തെ പിടികൂടി എക്‌സൈസ്. ചെങ്ങന്നൂര്‍ കല്ലിശ്ശേരി സ്വദേശികളായ ജെത്രോ വര്‍ഗീസ് (27), സഹോദരന്‍ ജൂവല്‍ വര്‍ഗീസ് (31), സുഹൃത്ത് സോനു രാജു (32) എന്നിവരെയാണ് കോട്ടയം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി ശ്രീരാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ഇവരില്‍ നിന്നും 3.5 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും പിടിച്ചെടുത്തതായി എക്‌സൈസ് അറിയിച്ചു.'ചങ്ങനാശേരി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം നിര്‍ത്തിയിട്ടിരുന്ന ഇവരുടെ കാര്‍ എക്‌സൈസ് സംഘത്തെ കണ്ടതോടെ വേഗത്തിലെടുത്ത് മുന്നോട്ട് പോകുവാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

ചെറിയ പ്ലാസ്റ്റിക് സിബ് ലോക് കവറുകളില്‍ ആക്കിയാണ് ഇവര്‍ എംഡിഎംഎ വില്‍പനയ്ക്ക് കൊണ്ടുവന്നത്. പ്രതികള്‍ എല്ലാവരും ബിരുദാനന്തര ബിരുദമുള്ളവരും അധ്യാപനം അടക്കമുള്ള ജോലികള്‍ ചെയ്യുന്നവരുമാണ്. ബംഗളൂരുവില്‍ നിന്നാണ് ഇവര്‍ മയക്കുമരുന്ന് കൊണ്ടുവന്നിരുന്നത്.

Tags