ഗുണ്ടാ നേതാവ് ഓം പ്രകാശ് റിമാൻഡിൽ

om prash
om prash
സിറ്റി പൊലിസിൻെര പ്രത്യേക സംഘമാണ് ഗോവയിലെ ഹോട്ടലിൽ

തിരുവനന്തപുരം: ഗുണ്ടാ  നേതാവ് ഓം പ്രകാശ് റിമാൻഡിൽ.പാറ്റൂരിൽ യുവാക്കളെ വെട്ടികൊല്ലാൻ ശ്രമിച്ച കേസിൽ ഗോവയിൽ അറസ്റ്റിലായ ഓം പ്രകാശിനെ ഇന്ന് രാവിലെയാണ് കോടതിയിൽ ഹാജരാക്കിയത്.

രണ്ടാഴ്ചത്തേക്കാണ് റിമാൻഡ് ചെയ്തത്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെ തുടർന്നായിരുന്നു പാറ്റൂരിലെ ഗുണ്ടാ ആക്രമണം. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഓം പ്രകാശിൻെറ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

സിറ്റി പൊലിസിൻെര പ്രത്യേക സംഘമാണ് ഗോവയിലെ ഹോട്ടലിൽ നിന്നും അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

Tags