പല വകുപ്പിലും നടക്കുന്നത് പ്രഖ്യാപനം മാത്രം, എംഎല്‍എമാർക്ക് നാട്ടിൽ നില്‍ക്കാൻ പറ്റാത്ത സ്ഥിതിയാണെന്ന് ഗണേഷ് കുമാർ

ganesh
മന്ത്രിമാരുടെ പ്രവർത്തനം പോരെന്നും യോഗത്തിൽ  ഗണേഷ് കുമാർ കുറ്റപ്പെടുത്തി. എംഎല്‍എമാർക്കുള്ള പദ്ധതികളുടെ ഭരണാനുമതി വെച്ച് താമസിപ്പിക്കുന്നു. 

തിരുവനന്തപുരം: എല്‍ഡിഎഫ് നിയമസഭാ കക്ഷി യോഗത്തിൽമന്ത്രിമാര്‍ക്കെതിരെ  കടുത്ത വിമർശനവുമായി ഗണേഷ് കുമാർ രംഗത്ത്. പല വകുപ്പിലും നടക്കുന്നത് പ്രഖ്യാപനം മാത്രമാണെന്നും എംഎല്‍എമാർക്ക് നാട്ടിൽ നില്‍ക്കാൻ പറ്റാത്ത സ്ഥിതിയാണെന്നും ഗണേഷ് കുമാർ വിമര്‍ശിക്കുന്നു. 

മന്ത്രിമാരുടെ പ്രവർത്തനം പോരെന്നും യോഗത്തിൽ  ഗണേഷ് കുമാർ കുറ്റപ്പെടുത്തി. എംഎല്‍എമാർക്കുള്ള പദ്ധതികളുടെ ഭരണാനുമതി വെച്ച് താമസിപ്പിക്കുന്നു. 

നിയമസഭാ കക്ഷി യോഗത്തിൽ അല്ലാതെ എവിടെ ഇത് പറയുമെന്നായിരുന്നു ഗണേഷ് കുമാറിന്‍റെ ചോദ്യം. അതേസമയം ഗണേഷിന്റെ വിമർശനം ശരിയായില്ലെന്ന് സിപിഎം എംഎല്‍എമാർ തിരിച്ചടിച്ചു. 

Share this story