ഗജരാജകേസരി മംഗലാംകുന്ന് അയ്യപ്പൻ ചെരിഞ്ഞു

google news
mangalam kunnu ayyappan

പാലക്കാട്: മംഗലാംകുന്ന് അയ്യപ്പൻ ചെരിഞ്ഞു. തൃശ്ശൂർപൂരത്തിൽ ഉൾപ്പെടെ നിറസാന്നിധ്യമായിരുന്ന മംഗലാംകുന്ന് അയ്യപ്പൻ മാസങ്ങളായി ചികിത്സയിലായിരുന്നു. പാലക്കാട് ശ്രീകൃഷ്ണപുരത്ത് വെച്ചാണ് മംഗലാംകുന്ന് അയ്യപ്പൻ ചരിഞ്ഞത്. കേരളത്തിൽ നിരവധി ആരാധകരുള്ള ആനയാണ് മംഗലാംകുന്ന് അയ്യപ്പൻ.

നിരവധി സിനിമകളിലും അയ്യപ്പന്‍ ഭാഗമായിട്ടുണ്ട്. രജനീകാന്തിനൊപ്പം മുത്തുവിലും ശരത് കുമാറിനൊപ്പം നാട്ടാമൈയിലും അയ്യപ്പനുണ്ടായിരുന്നു. നിരവധി മലയാള സിനിമകളിലും അയ്യപ്പനുണ്ടായിരുന്നു.