അൻവർ പരിധി വിട്ടു; അത് എന്തുകൊണ്ടെന്ന് പരിശോധിക്കണം; ജി സുധാകരൻ

G Sudhakaran on the PV Anwar controversy
G Sudhakaran on the PV Anwar controversy

ആലപ്പുഴ: മുഖ്യമന്ത്രിയ്ക്കും സിപിഎമ്മിനുമെതിരെ തുറന്ന വിമർശനം നടത്തിയ ഇടത് എംഎൽഎ പിവി അൻവർ പരിധി വിട്ടുവെന്നും അൻവറിനെ തിരുത്തണമെന്നും മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. അൻവർ തുടർച്ചയായി ഇത്തരത്തിൽ ആരോപണനവാണ് ഉന്നയിക്കുന്നത് എന്തുകൊണ്ടെന്ന് പരിശോധിക്കണമെന്നും വിവാദം പാർട്ടിക്ക് ദോഷമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

അൻവറിനെ ഇടത് എംഎൽഎ ആക്കാൻ മുൻകൈ എടുത്ത നേതാക്കൾക്ക് ഇതിൽ ഉത്തരവാദിത്തമുണ്ട്. അൻവറിനെ കൊണ്ടുവന്നവർ നിരന്തരം വിഷയത്തിൽ ഇടപെടണമായിരുന്നു. പാർട്ടി പ്രത്യയ ശാസ്ത്രത്തിൽ നിന്നും അൻവർ വ്യതി ചലിച്ചപ്പോൾ തിരുത്തേണ്ടത് അൻവറിനെ ഇടത് എംഎൽഎ ആക്കാൻ മുൻകൈ എടുത്തവരായിരുന്നുവെന്നും ജി സുധാകരൻ ചൂണ്ടിക്കാട്ടി.

Tags