ഇന്ത്യൻ രാഷ്‌ട്രീയത്തിലെ ഹീറോ; താമര വിരിയില്ലെന്ന് പറഞ്ഞ കേരളത്തിൽ സുരേഷ് ഗോപിയിലൂടെ താമര വിരിഞ്ഞു: ജി കൃഷ്ണകുമാർ

google news
krishnakumar

തിരുവനന്തപുരം: സുരേഷ് ഗോപി ഇന്ത്യൻ രാഷ്‌ട്രീയത്തിലെ ഹീറോയായി മാറിയെന്ന് കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥിയും നടനുമായ ജി കൃഷ്ണകുമാർ. കേരളത്തിന്റെ ചരിത്രം തിരുത്തി കുറിക്കുന്ന നിമിഷമാണിതെന്നും താമര വിരിയില്ലെന്ന് പറഞ്ഞ കേരളത്തിൽ സുരേഷ് ഗോപിയിലൂടെ താമര വിരിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി പ്രവർത്തകനെന്ന നിലയിൽ സുരേഷ് ഗോപിയുടെ വിജയം അത്യന്തം സന്തോഷം നൽകുന്ന കാര്യമാണ്. രാജ്യം ഒട്ടാകെ ഉറ്റുനോക്കുന്ന മണ്ഡലമാണ് തൃശൂർ. പാർലമെന്റിലേക്ക് കേരളത്തിൽ നിന്ന് ബിജെപിയെ പ്രതിനിധീകരിക്കുന്ന ആദ്യ വ്യക്തിയാണ് അദ്ദേഹം. കൊല്ലത്ത് ബിജെപിയുടെ വോട്ടുവിഹിതം ഉയർത്തുക എന്നതായിരുന്നു എന്റെ ദൗത്യം. 10 % മാത്രമാണ് മണ്ഡലത്തിൽ വോട്ടുള്ളത്. അത് ഉയർത്താനായി. ബിജെപിക്കൊപ്പം നിന്ന എല്ലാ മാധ്യമപ്രവർത്തകർക്കും നന്ദിയെന്നും അദ്ദേഹം പറഞ്ഞു.
 

Tags