ട്രേ​ഡി​ങ് ക​മ്പ​നി​യു​ടെ പേ​രി​ൽ തട്ടിപ്പ്​ ; യുവാവ് അ​റ​സ്റ്റി​ൽ

google news
arrest

കൊ​ടു​ങ്ങ​ല്ലൂ​ർ : ട്രേ​ഡി​ങ് ക​മ്പ​നി​യു​ടെ വ്യാ​ജ വെ​ബ്സൈ​റ്റ് നി​ർ​മി​ച്ച് കൊ​ടു​ങ്ങ​ല്ലൂ​ർ ചാ​പ്പാ​റ മ​ണ്ണാ​റ​ത്താ​ഴം സ്വ​ദേ​ശി​യാ​യ ഡോ​ക്‌​ട​റു​ടെ 25 ല​ക്ഷം രൂ​പ ത​ട്ടി​യ കേ​സി​ൽ മ​ല​യാ​ളി​യാ​യ പ്ര​തി​യു​ടെ അ​റ​സ്റ്റ് കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. ത​മി​ഴ്നാ​ട് മൈ​ലാ​പ്പൂ​ർ മ​റീ​ന സ്കൂ​ൾ ന​ഗ​റി​ൽ താ​മ​സി​ക്കു​ന്ന വി​ജ​യ് (46) ആ​ണ് പ്ര​തി.

ചെ​ന്നൈ കേ​ന്ദ്ര​മാ​യു​ള്ള എ​ഫ്.​എ​ക്സ് യോ​ഗി അ​ഡ്വൈ​സേ​ഴ്സ് ക​ൺ​സ​ൾ​ട്ട​ന്റ് ആ​ന്റ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ക​മ്പ​നി​യു​ടെ പേ​രി​ൽ 68.80 കോ​ടി ത​ട്ടി​യ കേ​സി​ൽ ത​മി​ഴ്നാ​ട് ക്രൈം​ബ്രാ​ഞ്ച് അ​റ​സ്‌​റ്റ് ചെ​യ്‌​ത വി​ജ​യ് ചെ​ന്നൈ​യി​ൽ ജ​യി​ലി​ൽ ആ​യി​രു​ന്നു. ഇ​വി​ടെ​യെ​ത്തി​യാ​ണ് കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കേ​സി​ലെ പ്ര​ധാ​ന പ്ര​തി ഇ​നി​യും പി​ടി​യി​ലാ​യി​ട്ടി​ല്ല.

Tags