ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ടു; നാല് പേർക്ക് ദാരുണാന്ത്യം

Four people died in Bharathapuzha
Four people died in Bharathapuzha

തൃശൂർ: ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട നാല് പേരും മരിച്ചു. ചെറുതുരുത്തി സ്വദേശികളായ കബീർ, ഭാര്യ റെയ്ഹാന, മകൾ സെറ (10), കബീറിന്റെ സഹോദരിയുടെ മകൻ സനു എന്ന് വിളിക്കുന്ന ഹയാൻ (12) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്.

പുഴയിൽ കുളിക്കുന്നതിനിടെ നാല് പേരും ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇത് കണ്ട പ്രദേശത്തുണ്ടായിരുന്നവരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നാലെ അ​ഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർ‌ന്ന് നടത്തിയ തിരച്ചിലിലാണ് നാല് പേരെയും കണ്ടെത്തിയത്.

ആദ്യം റെയ്ഹാനയെയാണ് പുറത്തെത്തിച്ചത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഏഴ് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
തൊട്ടുപിന്നാലെ ഹയാനെയാണ് കണ്ടെത്തിയത്. ഹയാനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിന് ശേഷം കബീറിനേയും പുറത്തെത്തിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഒടുവിൽ സെറയേയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകാതെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

 

Tags