അങ്കമാലിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച സംഭവം ; ദുരൂഹതയില്ലെന്ന് പൊലീസ്

angamali

അങ്കമാലിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം സംഭവിച്ച തീപിടിത്തത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. നാല് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. ഇതില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും സംഭവത്തില്‍ ദുരൂഹതയില്ലെന്നും പൊലീസ് പറഞ്ഞു.
വ്യവസായിയായ ബിനീഷ് കുര്യന്‍, ഭാര്യ അനു, മക്കളായ ജോവാന ബിനീഷ്, ജെസ്വിന്‍ ബിനീഷ് എന്നിവരാണ് മരിച്ചത്. ഇരുനില വീടിന്റെ മുകള്‍നിലയിലെ മുറിയിലായിരുന്നു ദമ്പതികളും രണ്ട് മക്കളും കിടന്നുറങ്ങിയിരുന്നത്. ഈ മുറിയില്‍ മാത്രമാണ് തീപിടിത്തം ഉണ്ടായത്. മറ്റു മുറികളിലേക്കൊന്നും തീ പടര്‍ന്നിട്ടില്ല. ആധുനിക സൗകര്യങ്ങളോട് കൂടിയ വീടായതിനാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനുള്ള സാധ്യത വിരളമാണ്. മുറിയില്‍ എയര്‍ കണ്ടീഷനര്‍ പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തീപിടിത്തത്തിന്റെ കാരണം എസിയില്‍ നിന്നുള്ള ഗ്യാസ് ലീക്കെന്ന് നിഗമനത്തിലെത്തിയത്.
എസിയില്‍ നിന്നുള്ള ഗ്യാസ് ലീക്കായാതാണ് മരണകാരണമെന്നാണ് നി?ഗമനം. ശ്വാസകോശത്തില്‍ പുകയെത്തിയതാണ് മരണകാരണമായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചന. എന്നാല്‍ കിടപ്പുമുറി അടക്കം കത്തി നശിക്കാന്‍ ഇടയായ കാരണം വ്യക്തമല്ല. മുറിയിലുണ്ടായ ആര്‍ക്കും വാതില്‍ തുറന്ന് രക്ഷപ്പെടാന്‍ സാധിക്കാത്ത വിധത്തിലായിരുന്നു അപകടം ഉണ്ടായത്.

Tags