ഫോര്‍ട്ട് കൊച്ചി കൊലപാതകം; ഓടി രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം

google news
Police

ഫോര്‍ട്ട് കൊച്ചിയില്‍ യുവാവിനെ കടയില്‍ കയറി കുത്തിക്കൊന്ന സംഭവത്തില്‍ പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ഇന്നലെ രാത്രിയാണ് ഫോര്‍ട്ട് കൊച്ചി സൗദി സ്‌കൂളിന് സമീപം ബിനോയ് സ്റ്റാന്‍ലി എന്ന യുവാവ് കുത്തേറ്റു മരിച്ചത്.

സംഭവത്തില്‍ അത്തിപ്പൊഴി സ്വദേശി അലന് വേണ്ടിയാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് അലന്‍ ബിനോയിയെ കുത്തികൊലപ്പെടുത്തി എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കൃത്യം നടത്തിയ ശേഷം അലന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

Tags