മുന്‍ വൈരാഗ്യം; പാലക്കാട് യുവാവിനെ സുഹൃത്തുക്കള്‍ വെട്ടി പരുക്കേല്‍പ്പിച്ചു

google news
attack

മണ്ണാര്‍ക്കാട് യുവാവിനെ സുഹൃത്തുക്കള്‍ വെട്ടി പരുക്കേല്‍പ്പിച്ചു. മണ്ണാര്‍ക്കാട് സ്വദേശി നൗഷാദിനെയാണ് വെട്ടി പരുക്കേല്‍പ്പിച്ചത്. മുന്‍ വൈരാഗ്യത്തിന്റെ പേരില്‍സുഹൃത്തുക്കളായ ഹംസ, ഷഫീക്ക്, ശിഹാബ് എന്നിവരാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. പരുക്കേറ്റ നൗഷാദിനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി 9.30 ഓടെ ആയിരുന്നു സംഭവം. 

നൗഷാദിന്റെ വീട്ടിലെത്തിയ അക്രമികള്‍ മാരകായുധമുപയോഗിച്ച് വെട്ടുകയായിരുന്നു. ആക്രമണത്തില്‍ തലയ്ക്ക് സാരമായി പരുക്കേറ്റ നൗഷാദ് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ നേരത്തെയും നൗഷാദിന് നേരെ വധഭീഷണി മുഴക്കിയിരുന്നതായി ആരോപണമുണ്ട്.

Tags