മുൻ എംഎൽഎ പ്രൊഫ. നബീസാ ഉമ്മാളിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
May 6, 2023, 15:43 IST
പ്രൊഫ. നബീസാ ഉമ്മാളിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മികച്ച പ്രഭാഷകയും നിയമസഭാ സാമാജികയുമായിരുന്ന നബീസാ ഉമ്മാൾ സംസ്ഥാനത്തെ നിരവധി സർക്കാർ കേളേജുകളിൽ വിദ്യാർഥികളുടെ പ്രിയപ്പെട്ട ഗുരുനാഥയായിരുന്നു.
എ.ആർ. രാജരാജവർമക്കു ശേഷം യൂണിവേഴ്‌സിറ്റി കോളേജിൽ വകുപ്പ് അധ്യക്ഷയും പ്രിൻസിപ്പാളുമാകുന്ന ആദ്യ മലയാള പണ്ഡിതയാണവർ. മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടുന്ന ആദ്യ മുസ്ലീം പെൺകുട്ടി എന്ന നിലയിലും ശ്രദ്ധേയയായി. ഇടതു പക്ഷത്തോടൊപ്പമാണ് അവർ നിലയുറപ്പിച്ചിരുന്നത് എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
tRootC1469263">.jpg)


