അന്തരിച്ച കേരള ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ പി. രവിയച്ചന്റെ സംസ്‌കാരം ഇന്ന്

google news
ravi achan

അന്തരിച്ച കേരള ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ പി. രവിയച്ചന്റെ സംസ്‌കാരം ഉച്ചകഴിഞ്ഞ് മൂന്നിന്. തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിലും പൊതുദര്‍ശനത്തിന് വച്ച ശേഷം ഉച്ചയ്ക്ക് ഒന്നരയോടെ മൃതദേഹം ചേന്ദമംഗലം പാലിയം തറവാട്ടില്‍ എത്തിക്കും. അതിനു ശേഷമാവും സംസ്‌കാരം.


തൃപ്പൂണിത്തുറയില്‍ മകനൊപ്പം താമസിച്ചു വരവേ ഇന്നലെ രാത്രിയാണ് പി.രവിയച്ചന്‍ മരിച്ചത്. 96 വയസായിരുന്നു. കേരളം ആദ്യമായി രഞ്ജി ട്രോഫി മത്സരം വിജയിച്ചപ്പോള്‍ ടീമംഗമായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ആയിരം റണ്‍സും നൂറുവിക്കറ്റും നേടിയ ആദ്യ മലയാളിയാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് 3.00ന് ചേന്ദമംഗലം പാലിയം തറവാട്ടില്‍ നടക്കും.

Tags