വ്യാജരേഖ ഉണ്ടാക്കി ഭൂമി വിറ്റു ; ജയിലില്‍ കഴിയുന്ന കൊലക്കേസ് പ്രതി നിസാമിന്റെ സഹോദരങ്ങള്‍ക്കെതിരെ കേസ്

nissam

വ്യാജ രേഖയുണ്ടാക്കി ഭൂമി വില്‍പന നടത്തിയ സംഭവത്തില്‍ കൊലക്കേസില്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന വ്യവസായി മുഹമ്മദ് നിസാമിന്റെ സഹോദരങ്ങള്‍ക്കെതിരെ കേസ് എടുത്ത് പൊലീസ്.സഹോദരങ്ങളായ അബ്ദുള്‍ നിസാര്‍, അബ്ദുള്‍ റസാഖ്, നടത്തിപ്പുകാരായ  ബി പി ബഷീര്‍ എന്നിവര്‍ക്കെതിരെ ഗൂഢാലോചന, വ്യാജ രേഖ ഉണ്ടാക്കല്‍ എന്നിവ ചുമത്തി അന്തിക്കാട് പൊലീസാണ് കേസ് എടുത്തത്.
നിസാമിന്റെ ഉടമസ്ഥതയിലുള്ള പല ബിസിനസ് സ്ഥാപനങ്ങളില്‍ നിന്ന് സഹോദരങ്ങള്‍ അന്യായമായി പണം പറ്റുന്നതായി പരാതി ഉണ്ട്. 
. ഇതിനെതിരെയും പൊലീസ് അന്വേഷണം ഉണ്ടാകും. 
മുഹമ്മദ് നിസാം മാനേജിങ്ങ് പാര്‍ട്ണറായ കിങ് ബീഡി എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള തമിഴ്‌നാട് തിരുനെല്‍വേലി മേലെപാളയത്തുള്ള ഒരു കോടി രൂപയിലധികം വില വരുന്ന 40 സെന്റ് സ്ഥലമാണ് വ്യാജരേഖ ഉണ്ടാക്കി വിറ്റ് പണം തട്ടിയെടുത്തത്.

Tags