വനം മന്ത്രിക്ക് ആ സ്ഥാനത്തിരിക്കാൻ യോഗ്യതയില്ല ; വി ഡി സതീശൻ

google news
The Forest Minister is not qualified to hold that position; VD Satheesan


കാസർകോട് : വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ വനംമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വനം മന്ത്രിക്ക് ആ സ്ഥാനത്തിരിക്കാൻ യോഗ്യതയില്ല. മന്ത്രി രാജിവയ്ക്കണം.

നേരത്തെ ഇറങ്ങിയ ആനയെ ട്രാക്ക് ചെയ്യുന്നതിൽ വനംവകുപ്പ് പരാജയപ്പെട്ടതാണ് ഒരു മനുഷ്യ ജീവൻ പൊലിയുന്നതിലേക്ക് എത്തിയതെന്ന് വി ഡി സതീശൻ ചൂണ്ടിക്കാട്ടി. സർക്കാർ മനുഷ്യനെ വന്യമൃഗങ്ങൾക്ക് വേണ്ടി എറിഞ്ഞ് കൊടുക്കുകയാണ്.  മരിച്ചയാളുകൾക്ക് കോമ്പൻസേഷൻ പോലും കൊടുത്തിട്ടില്ല. 

Tags