വിദേശ സര്‍വ്വകലാശാല വിഷയം ; പരസ്യ പ്രസ്താവനകള്‍ അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം

google news
pinarayi8

വിദേശ സര്‍വ്വകലാശാലകള്‍ക്ക് കേരളത്തില്‍ അനുമതി നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനത്തില്‍ പരസ്യ പ്രസ്താവനകള്‍ അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം. ഉന്നത വിദ്യാഭ്യാസ മന്ത്രി, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഭരണ നേതൃത്വത്തിന് ഇടയിലെ ഭിന്നത ഒഴിവാക്കാനാണ് ഇത്തരമൊരു നീക്കം.


ബജറ്റ് ചര്‍ച്ചയുടെ മറുപടിയില്‍ ധനമന്ത്രി കൂടുതല്‍ വിശദീകരണം നല്‍കുമെന്നാണ് മുഖ്യമന്ത്രിയുടെയും സിപിഐഎം നേതൃത്വത്തിന്റെയും നിലപാട്. നാളെത്തെ സിപിഐഎം സെക്രട്ടേറിയേറ്റ് യോഗത്തില്‍ വിഷയം ചര്‍ച്ചയാകും. പാര്‍ട്ടി അറിവോടെയാണ് ധനമന്ത്രി പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

വിദേശസര്‍വ്വകലാശാല വിഷയത്തില്‍ ഇടത് മുന്നണിയുടെ മുന്‍ നിലപാടില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് ബജറ്റ് പ്രസം?ഗത്തില്‍ ധനമന്ത്രി കൈക്കൊണ്ടതെന്ന വിമര്‍ശനം മുന്നണിക്ക് ഉള്ളില്‍ നിന്ന് തന്നെ ഉയരുന്നുണ്ട്. നേരത്തെ വിദേശ സര്‍വ്വകലാശാലകളെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനെ എല്‍ഡിഎഫ് എതിര്‍ത്തിരുന്നു.

Tags