വിദേശ സര്‍വകലാശാല പ്രഖ്യാപനം; കെഎസ്‌യു സമരത്തിലേക്ക്: പ്രഖ്യാപനം അംഗീകരിക്കാൻ കഴിയില്ലെന്ന് എസ്.എഫ്.ഐ

google news
Foreign university announcement to KSU strike against sfi

തിരുവനന്തപുരം: ബജറ്റിലെ വിദേശ സര്‍വകലാശാല പ്രഖ്യാപനത്തില്‍ എതിപ്പുമായി കെഎസ്‌യു. വിദേശ സര്‍വകലാശാലകളുടെ വരവില്‍ ആശങ്കയുണ്ടെന്നും ഉന്നത വിദ്യാഭ്യാസ മേഖലയെ തച്ചു തകര്‍ക്കുന്നതിനുള്ള ഡീലാണ് പ്രഖ്യാപനത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും കെഎസ്‌യു പറഞ്ഞു. വിഷയത്തില്‍ സമരവുമായി മുന്നോട്ട് പോവാനാണ് കെഎസ്‌യു തീരുമാനം. അതേസമയം സംസ്ഥാന ബജറ്റിലെ വിദേശ സർവകലാശാലാ പ്രഖ്യാപനം അംഗീകരിക്കാൻ കഴിയില്ലെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീയും.

സ്വകാര്യ സർവകാലശാലകകളുടെ കടന്നുവരവിൽ വലിയ ആശങ്കയുണ്ടെന്നും നിയന്ത്രണം വേണമെന്നും എസ്എഫ്‌ഐ നേതാവ് പറഞ്ഞു. ഇത് സംബന്ധിച്ചുള്ള ആശങ്കകൾ സർക്കാരിനെ അറിയിക്കുമെന്നും കെ അനുശ്രീ വ്യക്തമാക്കി. കോഴിക്കോട് എന്‍ഐടിയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അനുശ്രീ.

അതേസമയം കേരളത്തില്‍ വിദേശ സര്‍വകലാശാല ക്യാംപസുകള്‍ സ്ഥാപിക്കുന്ന കാര്യം യു ജി സി മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പരിശോധിക്കുമെന്നും അതിനുശേഷമായിരിക്കും തീരുമാനമെടുക്കുകയെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.  

Tags