എറണാകുളത്ത് ഹോട്ടലില്‍ നിന്ന് കഴിക്കാൻ തന്ന ഭക്ഷണത്തിൽ ജീവനുള്ള പുഴു ; ഭക്ഷ്യ സുരക്ഷാ വിഭാഗത്തില്‍ പരാതി നല്‍കി

google news
food

എറണാകുളം:എറണാകുളം പത്തടിപ്പാലത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ജീവനുള്ള പുഴുവിനെ ലഭിച്ചെന്ന് പരാതി. പത്തടിപ്പാലം സെയിന്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ജീവനുള്ള പുഴുവിനെ ലഭിച്ചത്. ഇന്നലെ രാത്രിയില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയവര്‍ക്കാണ് ദുരനുഭവം ഉണ്ടായത്. സംഭവത്തില്‍ പുഴുവിനെ ലഭിച്ചവര്‍ ഭക്ഷ്യ സുരക്ഷാ വിഭാഗത്തില്‍ പരാതി നല്‍കി.

ഭക്ഷണത്തില്‍ പുഴു ഇഴയുന്നതിന്റെ വീഡിയോ ഭക്ഷണം കഴിച്ചവര്‍ പകര്‍ത്തി. തുടര്‍ന്ന് ഭക്ഷണം ഹോട്ടല്‍ ജീവനക്കാര്‍ എടുത്തുകൊണ്ടുപോയി. മുട്ടക്കറിയില്‍ നിന്നാണ് പുഴുവിനെ ലഭിച്ചത്. സംഭവത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിനും കളമശേരി മുന്‍സിപാലിറ്റിയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. ഹോട്ടലിനെതിരെ തുടര്‍നടപടികള്‍ ഉണ്ടാകുമെന്നാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു.
 

Tags