ഭക്ഷ്യവിഷ ബാധ ; നഴ്‌സിങ് വിദ്യാര്‍ത്ഥി മരണമടഞ്ഞു

dead
dead

ഡല്‍ഹിയില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിയായിരുന്ന മലയാളി പെണ്‍കുട്ടി ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മരണമടഞ്ഞു.

ചേപ്പാട് മുട്ടം കുന്നേല്‍വീട്ടില്‍ പ്രദീഷ് ഷൈലജ ദമ്പതികളുടെ മകള്‍ പ്രവീണ (20) ആണ് മരിച്ചത്.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്. ജൂണ്‍ മാസം ആദ്യം ഹോസ്റ്റല്‍ ഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റത്. വിഎംസിസി നഴ്‌സിങ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു പ്രവീണ. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരണമടഞ്ഞത്.
 

Tags