ലക്ഷക്കണക്കിന് ജനങ്ങളുടെ ഹൃദയത്തില്‍ പുഷ്പനെന്നും നിലനില്‍ക്കും: എം വി ഗോവിന്ദന്‍
കൂത്തുപറമ്പ് വെടിവെയ്പിലെ ജീവിക്കുന്ന രക്തസാക്ഷിയായിരുന്ന പുഷ്പന് അന്ത്യാഭിവാദ്യമര്‍പ്പിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.ഇന്ത്യയിലെ അങ്ങോളമിങ്ങോളമുള്ള യുവതയുടെ ആവേശമായിരുന്നു പുഷ്പനെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.
പ്രതികൂല സാഹചര്യത്തെയും അഭിമുഖീകരിക്കാനും അതിജീവിക്കാനുമുള്ള മാനസിക കരുത്തോട് കൂടിയാണ് ഇത്രയും കാലം സഖാവ് പുഷ്പന്‍ ജീവിച്ചതെന്നും എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. പുഷ്പന്റെ ജ്വലിക്കുന്ന ഓര്‍മയക്ക് മുന്നില്‍ ആദരാജ്ഞലി അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഇന്ത്യയിലെ അങ്ങോളമിങ്ങോളമുള്ള യുവതയുടെ ആവേശമായിരുന്നു പുഷ്പന്‍. ഓരോ സന്ദര്‍ഭത്തിലും പുഷ്പനെ കാണാനായി വീട്ടിലെത്തിയാല്‍ പാര്‍ട്ടിയിലെയും യുവജന പ്രസ്ഥാനത്തിലെയും വര്‍ത്തമാന കാലഘട്ടത്തെ പറ്റി അന്വേഷിക്കും. ഏത് പ്രതികൂല സാഹചര്യത്തെയും അഭിമുഖീകരിക്കാനും അതിജീവിക്കാനുമുള്ള മാനസിക കരുത്തോട് കൂടിയാണ് ഇത്രയും കാലം സഖാവ് പുഷ്പന്‍ ജീവിച്ചത്. പ്രധാനപ്പെട്ട സമ്മേളനങ്ങള്‍ വന്നാല്‍ എത്താന്‍ പറ്റാവുന്ന സ്ഥലത്തെത്താനും വാക്കുകള്‍ കൃത്യമായി അറിയിക്കാനും സഖാവ് പുഷ്പന്‍ അവസാന നിമിഷം വരെ പൊരുതി നിന്നു. ലക്ഷക്കണക്കിന് യുവ ജനങ്ങളുടെ ഹൃദയത്തില്‍ പുഷ്പനെന്നും നിലനില്‍ക്കും. ആ ജ്വലിക്കുന്ന ഓര്‍മയ്ക്ക് മുന്നില്‍ ആദരാജ്ഞലി അര്‍പ്പിക്കുന്നു,' എം വി ഗോവിന്ദന്‍ പറഞ്ഞു.