വിമാനത്തിനുള്ളിലെ യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധം: പ്രവര്‍ത്തകര്‍ മദ്യപിച്ചതായി കണ്ടെത്തിയില്ല
flight
ഇന്നലെ മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധമുണ്ടായതിന് പിന്നാലെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ പറഞ്ഞ കാര്യം പ്രതിഷേധക്കാര്‍ മദ്യപിച്ചിരുന്നു എന്നുള്ള കാര്യമാണ്. അപ്പോള്‍ തന്നെ യൂത്ത്‌കോണ്‍ഗ്രസ് ഇവരുടെ വൈദ്യ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.

വിമാനത്തിനുള്ളിലെ പ്രതിഷേധത്തില്‍ പങ്കെടുത്ത യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മദ്യപിച്ചാണ് എത്തിയതെന്ന ഇ.പി.ജയരാജന്റെ വാദം പൊളിയുന്നു. വിമാനത്താവളത്തിലെ പ്രാഥമിക ശുശ്രൂഷയില്‍ പ്രതിഷേധക്കാര്‍ മദ്യപിച്ചതായി കണ്ടെത്തിയില്ല .

ഇന്നലെ മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധമുണ്ടായതിന് പിന്നാലെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ പറഞ്ഞ കാര്യം പ്രതിഷേധക്കാര്‍ മദ്യപിച്ചിരുന്നു എന്നുള്ള കാര്യമാണ്. അപ്പോള്‍ തന്നെ യൂത്ത്‌കോണ്‍ഗ്രസ് ഇവരുടെ വൈദ്യ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, വിമാനത്താവളത്തില്‍ പ്രാഥമിക ശുശ്രൂഷനല്‍കിയ ഡോക്ടറോ മെഡിക്കല്‍ കോളജില്‍ നടത്തിയ വിശദപരിശോധനയിലോ പ്രതികള്‍ മദ്യപിച്ചതായി ഇതുവരെ കണ്ടെത്തിയില്ല.

അതിനാല്‍ തന്നെ ഇ.പി.ജയരാന്റെ വാദം പൊളിയുന്നുവെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. മുഖ്യമന്ത്രിയെ അപായപ്പെടുത്തുന്നതിനായി യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മദ്യപിച്ചെത്തുകയായിരുന്നുവെന്നാണ് എല്‍ഡിഎഫ് നേതാക്കള്‍ ഇന്നലെ ആരോപിച്ചത്. ഉന്നത നേതൃത്വത്തിന് ഇതില്‍ പങ്കുണ്ടെന്നും അവര്‍ ആരോപിച്ചിരുന്നു.

Share this story