മത്സ്യബന്ധനത്തിനു പോയ ബോട്ടിൽ കപ്പലിടിച്ചു; 3 തൊഴിലാളികൾക്കു പരുക്ക്

google news
boat

കോഴിക്കോട് ബേപ്പൂരില്‍നിന്നു മത്സ്യബന്ധനത്തിനു പോയ ബോട്ടില്‍ കപ്പലിടിച്ചു. 3 തൊഴിലാളികള്‍ക്കു നിസ്സാര പരുക്ക്. പുലര്‍ച്ചെ 5.50ന് കൊച്ചിക്കു പടിഞ്ഞാറ് 22 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് അപകടം. 17നു വൈകിട്ട് മീന്‍പിടിക്കാന്‍ പോയ അല്‍ നഹീം ബോട്ടിലാണു കപ്പല്‍ ഇടിച്ചത്. 13 തൊഴിലാളികളുണ്ട്. ഇതില്‍ 11 പേര്‍ ബംഗാള്‍ സ്വദേശികളും 2 തമിഴ്നാട് സ്വദേശികളുമാണ്. ഗ്ലോബല്‍ പീക്ക് എന്ന ചരക്കു കപ്പലാണ് ഇടിച്ചത്.


 

Tags