എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ 31 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

boat accident

കോഴിക്കോട് :  എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ ഇന്‍ബോര്‍ഡ് വളളവും 31 മത്സ്യത്തൊഴിലാളികളെയും ബേപ്പൂര്‍ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സസ്‌മെന്റ് രക്ഷപ്പെടുത്തി. ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ 'നാഥന്‍' എന്ന  ഇന്‍ബോര്‍ഡ് വള്ളത്തിന്റെ എന്‍ജിന്‍ തകരാറായി  പരപ്പനങ്ങാടി ഭാഗത്ത് കടലില്‍ കുടുങ്ങിയ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, ബേപ്പൂരിന്റെ നിര്‍ദേശ പ്രകാരം കാരുണ്യ മറൈന്‍   ആംബുലന്‍സിന്റെ സഹായത്തോടെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിങ്ങ് രക്ഷാ പ്രവര്‍ത്തനം നടത്തുകയായിരുന്നു. രക്ഷപ്പെടുത്തിയവരെ സുരക്ഷിതമായി ബേപ്പൂര്‍ ഹാര്‍ബറില്‍ എത്തിച്ചു.

മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഫിഷറീസ് ഗാര്‍ഡ്  അരുണ്‍, ബിബിന്‍, റെസ്‌ക്യൂ ഗാര്‍ഡ് രജേഷ്, ഷൈജു, ബിലാല്‍ എന്നിവരാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

Tags