കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ധനസഹായം വിതരണം ചെയ്തു
fisher
കുടുംബങ്ങളില്‍ ക്യാമ്പുകളില്‍ കഴിയുകയായിരുന്ന ഏഴ് കുടുംബങ്ങള്‍ക്കും

തിരുവനന്തപുരത്തത് കടല്‍ക്ഷോഭം മൂലം വീടുകള്‍ നഷ്ടപ്പെട്ട് ബന്ധുവീടുകളിലും ഏഴ് ക്യാമ്പുകളിലുമായി കഴിഞ്ഞിരുന്ന 284 മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ ക്യാമ്പുകളില്‍ കഴിയുകയായിരുന്ന ഏഴ് കുടുംബങ്ങള്‍ക്കും ബന്ധുവീടുകളില്‍ കഴിയുകയായിരുന്ന 45 കുടംബങ്ങള്‍ക്കും ഉള്‍പ്പെടെ 52 കുടംബങ്ങള്‍ക്ക് 5500 രൂപ ധനസഹായം വിതരണം ചെയ്തു.

ബാക്കി കുടുംബങ്ങള്‍ക്കുള്ള ധനസഹായ വിതരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.

Share this story