കേരളത്തില്‍ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിന്‍ ഇന്ന്; നിരക്ക് 3300 രൂപ

ayodhya

കേരളത്തില്‍ നിന്ന് അയോധ്യയിലേയ്ക്കുള്ള ആദ്യ ആസ്ത സ്‌പെഷല്‍ ട്രെയിന്‍ ഇന്ന് പുറപ്പെടും.രാവിലെ 10ന് കൊച്ചുവേളിയില്‍ നിന്നാണ് ആദ്യ സര്‍വീസ്. രാമക്ഷേത്ര ദര്‍ശനത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 200 ട്രെയിന്‍ സര്‍വീസുകളാണ് നടത്തുന്നത്. 24 എണ്ണം കേരളത്തില്‍ നിന്നാണ്.

3300 രൂപയാണ് നിരക്ക് . ജനുവരി 30 ന് പാലക്കാട് നിന്ന് ആദ്യ സര്‍വീസ് പുറപ്പെടുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് റദ്ദാക്കുകയായിരുന്നു. കോട്ടയം സ്റ്റേഷനിലെത്തുമ്പോള്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ യാത്രക്കാരുമായി സംവ?ദിക്കും.

Tags