കലൂര്‍ ബാറിലുണ്ടായ വെടിവെയ്പ്പ് ; ക്വട്ടേഷന്‍ സംഘത്തിലെ രണ്ട് പേര്‍ക്കായി അന്വേഷണം പുരോഗമിക്കുന്നു

google news
police

കലൂര്‍ കത്രിക്കടവിലെ ബാറിലുണ്ടായ വെടിവെയ്പ്പില്‍ പ്രതികളായ ലഹരിമാഫിയ ക്വട്ടേഷന്‍ സംഘത്തിലെ രണ്ട് പേര്‍ക്കായി അന്വേഷണം പുരോഗമിക്കുന്നു. പിടിയിലായ സമീര്‍, വിജയ്, ദില്‍ഷന്‍ എന്നിവരെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ശേഷിച്ച പ്രതികളെക്കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. നോര്‍ത്ത് പൊലീസ്, ഡാന്‍സാഫ് സംഘം, സൈബര്‍ സെല്‍ എന്നിവയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

ഞായര്‍ രാത്രി പതിനൊന്നരയോടെയാണ് നഗര മധ്യത്തിലെ ബാറില്‍ വെടിവയ്പുണ്ടായത്. ക്ലോസിംഗ് സമയം കഴിഞ്ഞ് മദ്യം വാങ്ങാനെത്തിയ നാലംഗസംഘം ആദ്യം ബാര്‍ മാനേജരെ കയ്യേറ്റം ചെയ്യുകയായിരുന്നു. ഇത് കണ്ട് ഇവിടേയ്‌ക്കെത്തിയ ജീവനക്കാര്‍ ആക്രമണം ചെറുത്തതോടെ ഇവരില്‍ ഒരാള്‍ തോക്കെടുത്ത് ക്ലോസ് റേഞ്ചില്‍ ജീവനക്കാരായ അഖില്‍നാഥ്, സുജിന്‍ എന്നിവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

Tags