ശബരിമല ഡ്യൂട്ടിക്കിടെ മദ്യപിച്ചു; അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ
Jan 9, 2025, 12:40 IST
ശബരിമല: മണ്ഡല - മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് ഡ്യൂട്ടി സമയത്ത് മദ്യപിച്ച സംഭവത്തിൽ പമ്പയിൽ പിടിയിലായ അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. ചങ്ങനാശേരി ഫയർ സ്റ്റേഷനിലെ എസ്. സുബീഷ്, ഗാന്ധിനഗർ സ്റ്റേഷനിലെ പി. ബിനു എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
ജോലിക്കിടെ കാറിനുള്ളിൽ വച്ച് മദ്യപിച്ചതിന് പമ്പാ പൊലീസ് ഇരുവരെയും ഡിസംബർ 28ന് അറസ്റ്റ് ചെയ്തിരുന്നു. ഇതേ തുടർന്നാണ് നടപടി.