കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
fire car

ഓയൂർ: ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ചുനശിച്ചു. കരിങ്ങന്നൂർ താന്നിമൂട് വെച്ച് ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. താന്നിമൂട് വിജയവിലാസത്തിൽ ശകുന്തളയും മകൻ കണ്ണനും സഞ്ചരിച്ച കാറിലാണ് തീപിടിച്ചത്.

വീട്ടിൽനിന്ന് അര കിലോമീറ്ററകലെ കാറിന്‍റെ ബോണറ്റിൽനിന്ന് പുക ഉയരുന്നതായി ഡ്രൈവറായ കണ്ണൻ കണ്ടതോടെ വാഹനം നിർത്തി പരിശോധിച്ചു.ശേഷം വീണ്ടും കാർ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ ശക്തമായ രീതിയിൽ തീയും പുകയും ഉയർന്നു. തുടർന്ന് രണ്ടുപേരും പുറത്തിറങ്ങി.

കാർ പൂർണമായും കത്താൻ തുടങ്ങിയതോടെ നാട്ടുകാർ ഓടിയെത്തി അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. കൊട്ടാരക്കര, നാവായിക്കുളം എന്നിവിടങ്ങളിൽ നിന്നായി അഗ്നിരക്ഷാസേന എത്തിയപ്പോഴേക്കും കാർ പൂർണമായും കത്തി നശിച്ചു.
 

Share this story