കുന്ദമംഗലത്ത് ജ്വല്ലറി ഷോറൂമിൽ വൻ തീപ്പിടിത്തം

fire
fire

കോഴിക്കോട് : കുന്ദമംഗലത്ത് ജ്വല്ലറി ഷോറൂമിൽ വൻ തീപ്പിടിത്തം. കുന്ദമംഗലം കോടതിയുടെ കവാടത്തിന് സമീപത്ത് പ്രവർത്തിക്കുന്ന ഫെല്ല ജ്വല്ലറിയുടെ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. രാത്രി ഒരു മണിയോടെ കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നതുകണ്ട നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. കടയുടെ ഇൻറീരിയർ ഉൾപ്പെടെയുള്ള ഭാഗങ്ങളാണ് ഭാഗികമായി കത്തിനശിച്ചത്. 

വെള്ളിമാടുകുന്ന് ഫയർ സ്റ്റേഷനിൽ നിന്ന് രണ്ടു യൂണിറ്റും മുക്കം ഫയർ സ്റ്റേഷനിൽ നിന്ന് ഒരു യൂണിറ്റും എത്തിയാണ് തീ അണച്ചത്. കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
 

Tags